Skip to main content

തൃശ്ശൂർ വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

തൃശൂർ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ നിലവിലുള്ള ഒഴിവുകളിൽ മൂന്നാമത്തെ സ്‌പോട്ട് അഡ്മിഷൻ നടത്തും. സംസ്ഥാന പ്രവേശന റാങ്ക് ലിസ്റ്റിൽ ഏത് റാങ്കുള്ള വിദ്യാർത്ഥിനിക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. നവംബർ 20 രാവിലെ ഒമ്പത് മുതൽ 10.30 വരെ കോളേജിൽ  രജിസ്‌ട്രേഷൻ നടത്താം. 11ന് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. പെൺകുട്ടികൾക്കു ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫീസ്, കൊണ്ടുവരേണ്ട രേഖകൾ തുടങ്ങിയ വിവരങ്ങൾക്ക്: www.gwpctsr.ac.in.
പി.എൻ.എക്സ്. 4555/2021

date