Skip to main content

ബി.ടെക് സീറ്റ് ഒഴിവ്

ഐ.എച്ച്.ആർ.ഡിക്കു കീഴിൽ പ്രവർത്തിക്കുന്ന കല്ലപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  കെ.ഇ.എ.എം.(മെയിൻ ആൻഡ് സപ്ലിമെന്ററി) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ ബി.ടെക് പ്രവേശനത്തിന് പരിഗണിക്കും.  താത്പര്യമുള്ളവർ റാങ്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.cek.ac.in, ഫോൺ: 0469-2677890, 8547005034, 9447402630.
പി.എൻ.എക്സ്. 4561/2021

date