Skip to main content

കനാൽ നവീകരണം: അവലോകന യോഗം ചേർന്നു

 

 

കാക്കനാട്: സംയോജിത നഗര ജലഗതാഗത പുനരുജ്ജീവന പദ്ധതിയുടെ അവലോകനയോഗം ചേർന്നു. നഗരത്തിലെ പ്രധാനപ്പെട്ട അഞ്ച് കനാലുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു. ഇടപ്പള്ളി കനാൽ നവീകരണത്തിനായി ഭൂമി അളന്ന് തിരിച്ച് കല്ലിടൽ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായതായി കെ.എം.ആർ.എൽ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. വെണ്ണല ഭാഗത്ത് പത്ത് ശതമാനം കല്ലിടൽ ആണ് ഇനി പൂർത്തിയാകാനുള്ളത്. ജനുവരി അവസാനത്തോടെ മാർക്കറ്റ് കനാൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിക്കും. കനാൽ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കാണ് ഇവിടെ മുൻതൂക്കം നൽകുന്നത്. കനാലുകളുടെ നവീകരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചു. കനാൽ കൈയേറ്റം നടന്നിട്ടുള്ള ഭാഗങ്ങളിൽ കൈയേറ്റം ഒഴിപ്പിച്ചായിരിക്കും നവീകരണം നടത്തുക. ഇതിനായുള്ള സർവ്വേ നടപടികളും പുരോഗമിക്കുകയാണ്. ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ഡി.എം എസ്.ഷാജഹാൻ, ഡപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ , കെ.എം.ആർ.എൽ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date