Skip to main content

ഇ- ശ്രം പോര്‍ട്ടല്‍ : അസംഘടിത തൊഴിലാളികളായ 100 ഭിന്നശേഷിക്കാരും 10 ട്രാന്‍സ്‌ജെന്‍ഡര്‍മാരും രജിസ്റ്റര്‍ ചെയ്തു. 

  കോട്ടയം ജില്ലയിലെ അസംഘടിത തൊഴിലാളികളായ 100 ഭിന്നശേഷിക്കാരും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിൽപ്പെട്ട പത്ത് പേരും ഇ ശ്രം പോർട്ടലിൽ  രജിസ്റ്റര്‍ ചെയ്തു.    ഭിന്നശേഷിക്കാരുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ തൊഴിലാളികളുടെയും ഇ- ശ്രം

പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍  ജില്ലാതല ഉദ്ഘാടനം കോട്ടയം  മാമ്മൻ മാപ്പിള ഹാളിൽ   ജില്ലാ കളക്ടര്‍ ഡോ. പി .കെ ജയശ്രീ നിർവ്വഹിച്ചു.   രജിസ്ട്രേഷൻ നടത്തിയവർക്കുള്ള കാർഡുകളുടെ വിതരണവും  കളക്ടര്‍ നിർവ്വഹിച്ചു. 

 ഭിന്നശേഷിയുള്ള അയ്മനം സ്വദേശിനി ശ്രുതി മോള്‍ കെ.സലി ആദ്യ കാർഡ് ഏറ്റുവാങ്ങി 

  ജില്ലയില്‍  അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ  ഡാറ്റ ബേസ്  തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും ഭാഗമായിട്ടാണ് ഇ-ശ്രം പോര്‍ട്ടലില്‍  രജിസ്ട്രേഷന്‍ 

ആരംഭിച്ചത്. ഡിസംബര്‍ 31 വരെയാണ് രജിസ്‌ട്രേഷനുള്ള അവസരം.

 

 

നിര്‍മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലയിലുള്ള *16 നും 59നുമിടയില്‍*   പ്രായമുള്ളവരും  പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരും ആദായ നികുതി പരിധിയില്‍ വാരാത്തവരുമായ എല്ലാ തൊഴിലാളികള്‍ക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. 

 

ആധാര്‍ ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പര്‍, ദേശസാല്‍കൃത ബാങ്ക് നല്‍കിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് www.eshram.gov.in ല്‍ രജിസ്റ്റര്‍ 

ചെയ്യാം. ഇതിനു പുറമെ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയും പൂര്‍ണമായും സൗജന്യമായി രജിസ്ട്രേഷന്‍ നടത്താം. 

 

ഇ-ശ്രം കാര്‍ഡ് ലഭിക്കുന്നതിലൂടെ  അപകട മരണത്തിനും പൂര്‍ണ അംഗ വൈകല്യത്തിനും 2 ലക്ഷം രൂപയും  ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും സഹായം, ദുരന്ത സമയങ്ങളില്‍  സഹായ തുക കൈമാറല്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. 

 

കോട്ടയം  മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍  ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) വി.ബി ബിജു അധ്യക്ഷത വഹിച്ചു. ഡിഫ്രണ്ട്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി 

കെ.കെ സുരേഷ്  മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ് ) പി.ജി വിനോദ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ശ്രീദേവ് കെ.ദാസ്  നന്ദിയും പറഞ്ഞു.

 

date