Skip to main content

സെസ്സ് അദാലത്ത്

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ സെസ്സ് കുടിശ്ശിക പിരിച്ചെടുക്കു ന്നതിനുളള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ വകുപ്പ് അദാലത്ത് നടത്തുന്നു. അന്തിമ ഉത്തരവ്/കാരണം കാണിക്കല്‍ നോട്ടീസ് എന്നിവ നല്‍കിയിട്ടുളള കേസുകളില്‍, ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുകയും വാണിജ്യകെട്ടിടങ്ങള്‍ക്ക് പലിശയുടെ 50 ശതമാനം ഇളവ് അനുവദിച്ച് നല്‍കുകയും ചെയ്യും.  പ്രളയബാധിത പ്രദേശങ്ങളില്‍ പ്രളയം മൂലം കെട്ടിടം പൂര്‍ണ്ണമായി നശിച്ചതായി റവന്യൂ അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കിയാല്‍ അപ്രകാരമുളള കെട്ടിടങ്ങളുടെ സെസ്സ് പൂര്‍ണ്ണമായി ഒഴിവാക്കി നല്‍കും.  ഭാഗികമായി നാശനഷ്ടം സംഭവിച്ച കെട്ടിടങ്ങള്‍ക്ക് സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ സെസ്സ് തുക തവണകളായി അടയ്ക്കുന്നതിനുളള അനുമതിയും ലഭ്യമാക്കുന്നതാണ്. റവന്യൂ റിക്കവറി നടപടി ആരംഭിച്ചിട്ടുളള കേസുകളും അദാലത്തില്‍ പരിഗണിക്കും. ഇത്തരം കേസുകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ ഹാജരാകുന്ന പക്ഷം ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുളള അവസരം ലഭിക്കുന്നതാണ്.  
അദാലത്തില്‍ ഹാജരാകുന്നവര്‍ കെട്ടിടത്തിന്റ കാലപഴക്കം നിര്‍ണ്ണയിക്കുന്നതിനായി താലൂക്കില്‍ ഒറ്റത്തവണ നികുതി അടയ്ക്കുന്നതിനായി ലഭിച്ച നോട്ടീസ്/ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ്/ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്/ കെട്ടിട നികുതി അടച്ച രസീത് എന്നിവ ഹാജരാക്കണം. ബന്ധപ്പെട്ട അസസ്സിംഗ് ഓഫീസര്‍മാര്‍ നല്‍കുന്ന നോട്ടീസിന്‍ പ്രകാരമുളള തീയതികളില്‍ കക്ഷികള്‍ അദാലത്തിന് ഹാജരായി അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date