Skip to main content

അക്ഷയദിനം ആചരിച്ചു

കമ്പ്യൂട്ടര്‍ സാക്ഷരതയിലൂടെ ഓണ്‍ലൈന്‍ സേവന രംഗത്തേക്ക് കടന്നുവന്ന് ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം കുറിച്ച അക്ഷയ പദ്ധതി  19 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി  കോട്ടയം ജില്ലയിൽ അക്ഷയദിനം ആചരിച്ചു.
വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന 191 അക്ഷയ കേന്ദ്രങ്ങളും ആഘോഷത്തിൽ  പങ്ക് ചേർന്നു .
 ജില്ലാ കളക്ടർ ചീഫ് കോ - ഓർഡിനേറ്ററായി  2002ലാണ്  അക്ഷയ പദ്ധതി ആരംഭിച്ചത്. ഇ ഡിസ്ട്രിക്ട് സേവനത്തിന് മാത്രമായി ആറ് കോടിയിലധികം സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ വഴി വിതരണം ചെയ്തിട്ടുണ്ട്. നിലവില്‍ വില്ലേജ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ആധാര്‍, സിവില്‍ സപ്ലൈസ് വകുപ്പ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍, പെന്‍ഷന്‍ മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ വെബ് കാസ്റ്റിംഗ്, മുഖ്യമന്ത്രിയുടെ ചികില്‍സ ധനസഹായം, വോട്ടര്‍ ഐ.ഡി, വാതില്‍പ്പടി സേവനങ്ങള്‍ തുടങ്ങി ഒട്ടേറെ സേവനങ്ങളാണ്  അക്ഷയ കേന്ദ്രങ്ങള്‍ വഴി നൽകി വരുന്നത്.. കിടപ്പുരോഗികള്‍ക്ക് ആധാര്‍, മസ്റ്ററിംഗ്, ബാങ്ക് അക്കൗണ്ട് തുറക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ വീടുകളില്‍ എത്തി ലഭ്യമാക്കുന്നതിനു പുറമേ  കുടുംബശ്രീ അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍  എന്നിവർക്ക് കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കി വരുന്നതായി   അക്ഷയ പ്രോജക്ട് മാനേജർ കെ. ധനേഷ് അറിയിച്ചു.
 

date