Skip to main content

ആരോഗ്യ വകുപ്പു മന്ത്രി ഇന്നും നാളെയും (വെള്ളി, ശനി) ജില്ലയില്‍

 

ദ്വിദിന സന്ദര്‍ശനത്തിനായി ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് ഇന്ന് (വെള്ളി) ജില്ലയിലെത്തും.  വൈകീട്ട് 5.30 ന് നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തുന്ന മന്ത്രി ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തും. 20 ന് (ശനിയാഴ്ച) രാവിലെ 9.30 ന് മാനന്തവാടി ഡി.എം.ഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വയനാട് മെഡിക്കല്‍ കോളെജ് സംബന്ധിച്ച യോഗത്തിലും 10.30 ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കും.

date