Skip to main content

ജനകീയാസൂത്രണം രജത ജൂബിലി:      പ്രശ്‌നോത്തരി മത്സരം 22 ന്  ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും

കോട്ടയം:  ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍  തദ്ദേശ സ്ഥാപന   ജനപ്രതിനിധികളേയും  ഉദ്യോഗസ്ഥരേയും  പങ്കെടുപ്പിച്ചു കൊണ്ട്  നവംബര്‍ 22 ന് രാവിലെ പത്തിന് മാമ്മന്‍ മാപ്പിള ഹാളില്‍   പ്രശ്‌നോത്തരി മത്സരം നടത്തും .
 സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍  മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍  എന്നിവര്‍ സംസാരിക്കും. ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍ സംബന്ധിക്കും
ജനകീയാസൂത്രണത്തിന്റെ  രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
 ഒരു തദ്ദേശ സ്ഥാപനത്തില്‍ നിന്ന് ഒരു   ജനപ്രതിനിധിയും  ഉദ്യോഗസ്ഥനും അടങ്ങുന്ന ടീമാണ് പങ്കെടുക്കുന്നത്. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള  മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക്
മികച്ച സമ്മാനവും ലഭിക്കും.   പഞ്ചാബ് നാഷണല്‍    ബാങ്കാണ് മത്സരത്തിന്റെ സ്‌പോണ്‍സര്‍
 

date