Skip to main content

ഭിന്നശേഷി ദിനാഘോഷം: കലാപരിപാടികള്‍ റെക്കോഡ് ചെയ്ത് നല്‍കണം

ഭിന്നശേഷി ദിനാഘോഷം ഓണ്‍ലൈനില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലാപരിപാടികള്‍ റെക്കോഡ് ചെയ്ത് നവംബര്‍ 25 ന് രാത്രി 11.50 നകം നല്‍കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. pwddaytvm@gmail.com ലേക്കാണ് അയക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഭിന്നശേഷി സംഘടനകള്‍, സഹജീവനം വോളണ്ടിയര്‍മാര്‍, എല്‍.എല്‍.സി എന്നിവരുടെ യോഗം 19 ന് ഉച്ചയ്ക്ക് 2.30 ന് ഓണ്‍ലൈനില്‍ ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2343241, മീറ്റിങ് ഐ.ഡി: 5504533782. പാസ് കോഡ് 70124.  

date