Skip to main content

സായുധസേന അക്കാദമികളിലെ കേഡറ്റുകള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സായുധ സേനയുടെ കീഴിലുള്ള ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി, ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ് തുടങ്ങിയ പരിശീലന അക്കാദമികളില്‍  2019 സെപ്റ്റംബര്‍ 19 നോ അതിനു ശേഷമോ പ്രവേശനം നേടി സേനയില്‍ കമ്മീഷന്‍ഡ് ഓഫീസറാകുന്ന മലയാളികളായ കേഡറ്റുകള്‍ക്ക് രണ്ടു ലക്ഷം രൂപയും ആംഡ് ഫോഴ്സസ് നഴ്സിങ് സകൂളില്‍ നിന്നും കമ്മീഷന്‍ഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകള്‍ക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പായി സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

അര്‍ഹരായവര്‍ dswkeralab6@gmail.com ലേക്ക്  നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം  പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. നമ്പര്‍, റാങ്ക്, പേര്, അക്കാഡമിയുടെ പേര്, കമ്മീഷന്‍ ലഭിച്ച തീയതിയും സേനാ വിഭാഗവും, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, കേരളത്തില്‍ താമസിക്കുന്ന സ്ഥലത്തെ വിലാസം, ഓഫീസ് വിലാസം, കമ്മീഷന്‍ അനുവദിച്ച് കൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് തുടങ്ങിയവ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

date