Skip to main content

അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ ഒഴിവ്

കാസര്‍കോട്  ജില്ലാ പഞ്ചായത്തിലെ  പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവും അക്രഡിറ്റഡ് ഓവര്‍സീയറുടെ രണ്ടൊഴിവും ഉണ്ട്.  സിവില്‍  എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് എഞ്ചിനീയര്‍  തസ്തികയിലേക്കും സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം    നവംബര്‍  29 നു വൈകിട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,   പി. ഐ. യു,  പി. എം. ജി. എസ.് വൈ, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, വിദ്യാനഗര്‍, കാസറഗോഡ് - 671123 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം.        

date