Skip to main content

ശബരിമല തീര്‍ഥാടനം: സുരക്ഷിത യാത്രയ്ക്ക് സേഫ് സോണ്‍ നിര്‍ദേശങ്ങള്‍

ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അമിത വേഗം പാടില്ല. വളവുകളില്‍ ഓവര്‍ടേക്കിംഗ് പാടില്ല. റോഡ് അരികുകളില്‍ അപകടകരമാം വിധം വാഹനം പാര്‍ക്ക് ചെയ്യരുത്. രാത്രി യാത്രയില്‍ ഡിം ലൈറ്റ് ആവശ്യാനുസരണം ഉപയോഗിക്കുക. ഉന്മേഷവാനായി ഉണര്‍ന്നിരുന്ന് മാത്രം വാഹനം ഓടിക്കുക. ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. രാത്രി വൈകി ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കാതിരിക്കുക. വാഹനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. മാലിന്യങ്ങള്‍ അലക്ഷ്യമായി തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കുക. വലതുവശം ഓവര്‍ടേക്കിംഗിന് മാത്രമുള്ളതാണ്. സ്ഥിരമായി വലതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് ഗതാഗത തടസത്തിനും റോഡ് അപകടത്തിനും കാരണമാകുന്നതും ശിക്ഷാര്‍ഹവുമാണ്. 
അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി സേഫ് സോണ്‍ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം. ഇലവുങ്കല്‍: 09400044991, 09562318181, എരുമേലി: 09496367974, 08547639173. കുട്ടിക്കാനം: 09446037100, 08547639176. 
 

date