Skip to main content

പിജിഡിസിഎ; അപേക്ഷ ക്ഷണിച്ചു

ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (എന്‍.ബി.സി.എഫ്.ഡി.സി.) ഐ.എച്ച്.ആര്‍.ഡി.കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂരില്‍ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ - പിജിഡിസിഎ) അപേക്ഷകള്‍ ക്ഷണിച്ചു. ഇപ്പോള്‍ ഒഴിവുവന്ന പുതിയ സീറ്റുകളില്‍ അപേക്ഷിക്കാനാണ് എന്‍.ബി.സി.എഫ്.ഡി.സി അനുവദിക്കുന്നത്. പ്രായം: 18 - 45 വരെ, കോഴ്‌സ് കാലാവധി: 12 മാസം, അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, അവസാന തീയതി: ഈ മാസം 28.

മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരോ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം. താഴെപ്പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വെബ് സൈറ്റ് മുഖാന്തിരം അപേക്ഷിക്കാം. 

https://pmdaksh.dosje.gov.in Candidate Registration കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷനില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയശേഷം പത്തനംതിട്ട ജില്ല തെരഞ്ഞെടുക്കുക. ഐഎച്ച്ആര്‍ഡി കോളജ് ഓഫ് എഞ്ചിനീയറിംഗ് -കോഴ്‌സ് പിജിഡിസിഎ തെരഞ്ഞെടുത്തശേഷം ബാങ്ക് ഡീറ്റെയില്‍സ്  കൊടുത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. സംശയങ്ങള്‍ക്ക് 9446754628, 04734-231995 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

date