Skip to main content

കവിതാലാപന മത്സരം

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു.  10 മുതൽ 15 വയസ്സു വരെയും 16 മുതൽ 20 വയസ്സു വരെയും 21 മുതൽ 25 വയസ്സു വരെയും പ്രായപരിധിയിൽ വരുന്നവരെ ഉൾപ്പെടുത്തി മൂന്ന് വിഭാഗങ്ങളിലായി ഓൺലൈനായി മത്സരം നടക്കും.  ഡിസംബർ 22ന് നടക്കുന്ന ചടങ്ങിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് ക്യാഷ് അവാർഡ് നൽകും.  താത്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 27 നകം ഇമെയിൽ/ തപാൽ വഴി അപേക്ഷിക്കണം.  വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നാളന്ദ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-3, ഫോൺ: 0471-2311842, ഇമെയിൽ: directormpcc@gmail.com. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് (http://www.facebook.com/Vyloppilli/) ഗ്രൂപ്പിൽ ലഭിക്കും.
പി.എൻ.എക്സ്. 4580/2021
 

date