Skip to main content

ക്വിസ് മത്സരം വിജയികൾ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഗാന്ധിജയന്തി ക്വിസ് മത്സരം 'യജ്ഞം 2021' ൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ശ്രീനന്ദ് സുധീഷ്, പുത്തലത്ത്, ഗവ.എച്ച്.എസ്.എസ്, സി.യു ക്യാമ്പസ്, കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഒന്നാം സ്ഥാനവും അദ്വൈത്.എം.പ്രശാന്ത്, ഗവ.എച്ച്.എസ്.എസ്, മൈലച്ചൽ, കാട്ടാക്കട, തിരുവനന്തപുരം രണ്ടാം സ്ഥാനവും, അനുപ് രാജേഷ്, ഗവ.മോഡൽ എച്ച്.എസ്.എസ് അമ്പലപ്പുഴ, ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10000, 7500, 5000 എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും കൂടാതെ 'മഴവില്ലും ഒൻപത് നിറങ്ങളും' എന്ന പുസ്തകവും സമ്മാനമായി നൽകി.  ഓൺലൈനായി നടത്തിയ പ്രാഥമിക മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത ആറ് പേരെ ഉൾപ്പെടുത്തി ഖാദി ബോർഡ് ഓഡിറ്റോറിയത്തിലായിരുന്നു ഫൈനൽ മത്സരം.  വിജയികൾക്ക് ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് സമ്മാനം വിതരണം ചെയ്തു.  ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) കെ.കെ. ചാന്ദിനി, സീനിയർ സൂപ്രണ്ട് എ. സുനിൽ കുമാർ, ഇൻഫർമേഷൻ ഓഫീസർ എ.വി. സജ്ജു എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 4581/2021

 

date