Skip to main content

    സൗജന്യ ലാപ്‌ടോപ്പ് പദ്ധതി: ജില്ലാതല പദ്ധതി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

വിദ്യാകിരണം പദ്ധതിയുടെ പ്രയോജനം 846 കുട്ടികള്‍ക്ക്

വിദ്യാകിരണം പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഡിജിറ്റല്‍ ഉപകരണം ഇല്ലാത്ത പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ലാപ്‌ടോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ബി.ആര്‍.സിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.

പത്തനംതിട്ട ജില്ലയില്‍ 846 കുട്ടികള്‍ക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷനാ(കൈറ്റ്)ണ് വിതരണ ചുമതല. 

ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പൊതുവിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ എസ്. രാജേഷ്, എസ്.എസ്.കെ. പ്രോഗ്രാം ഓഫീസര്‍ ഷിഹാബുദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുദേവ് കുമാര്‍ സ്വാഗതവും കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സി. പ്രവീണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.  

date