Skip to main content

മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തി: ആരോഗ്യ മന്ത്രി ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു

 

 
മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികളുടെ അവലോകനത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. ലബോറട്ടറി, കാത്ത് ലാബ്, എക്‌സ്‌റേ, അത്യാഹിത വിഭാഗം, പുതുതായി നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങിയവ സന്ദര്‍ശിച്ച മന്ത്രി രോഗികളുമായും കൂട്ടിരിപ്പുകാരുമായും സംസാരിച്ച് ആശുപത്രയുടെ പ്രവര്‍ത്തനം വിലയിരുത്തി. ലാബിലെ തിരക്ക് കുറക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രി ട്രോമ കെയര്‍ ബ്ലോക്കിന് പുറത്ത് സ്ഥാപിച്ച പരാതിപ്പെട്ടി മന്ത്രി ഉദ്ഘാടനം ചെയ്തു.
രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നാകുമാരി, അംഗം കെ വി ബിജു, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, ഡിഎംഒ (ഹെല്‍ത്ത്) ഡോ. കെ. നാരായണ നായ്ക്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി കെ  അനില്‍ കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

date