Skip to main content

ഐ എച്ച് ആർ ഡി ഡിപ്ലോമ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ

ഒന്നാംവർഷ ഡിപ്ലോമ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ മോഡൽ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാർ എൻജിനീയറിങ് കോളേജിലേക്കും ഒഴിവുള്ള ഡിപ്ലോമ സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ. ബയോമെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് തുടങ്ങിയ എൻജിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്എസ്എൽസി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അതാത് ജില്ലകളിലെ മോഡൽ പോളിടെക്നിക് കോളേജുകളിലും പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ നേരിട്ട് ബന്ധപ്പെടുക. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങൾക്ക് ഐ എച്ച് ആർ ഡി വെബ്സൈറ്റ് സന്ദർശിക്കുകയോ മാള കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ് (8547005080), പൈനാവ് മോഡൽ പോളിടെക്നിക് കോളേജ് (8547005084), മറ്റക്കര മോഡൽ പോളിടെക്നിക് കോളേജ് (8547005081), പൂഞ്ഞാർ എൻജിനീയറിങ് കോളേജ് (8547005085) എന്നിവിടങ്ങളിൽ ബന്ധപ്പെടുക.

date