Skip to main content

പനമ്പിള്ളി കോളേജിൽ ഡിഗ്രി സീറ്റൊഴിവ്

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിൽ സംവരണ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലായി  ഒഴിവുകളുണ്ട്. ബി എസ് സി മാത്തമാറ്റിക്സ്(എസ് സി ഒന്ന്, പി എച് ഒന്ന്, ലക്ഷദ്വീപ് ഒന്ന് ), ബി എസ് സി ഫിസിക്സ് (എസ് ടി ഒന്ന്, മുസ്ലിം ഒന്ന്, ഇ ഡബ്ല്യൂ എസ് ഒന്ന്, പി എച് ഒന്ന്, ലക്ഷദ്വീപ് ഒന്ന് ), ബി എ പൊളിറ്റിക്കൽ സയൻസ് (ഒ ബി എക്സ് ഒന്ന്, ലക്ഷദ്വീപ് ഒന്ന് ), ബി കോം (പി എച് 2, ലക്ഷദ്വീപ് ഒന്ന് ). കാലിക്കറ്റ്‌ സർവകലാശാല ക്യാപ് രജിസ്‌ട്രേഷനുള്ള യോഗ്യരായ വിദ്യാർത്ഥികൾ നവംബർ 22 ന് ഉച്ചക്ക് ഒരുമണിക്ക് മുൻപായി കോളേജിൽ നേരിട്ടെത്തി റിപ്പോർട്ട്‌ ചെയ്യണം. ഫോൺ : 9447411354

date