Skip to main content

സർക്കാർ സംസ്കൃത കോളേജിൽ അധ്യാപക ഒഴിവ് 

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, സംസ്കൃതം (ജനറൽ) വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യു ജി സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ 50% മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. നവംബർ 23ന് രാവിലെ 10.30ന് ഇംഗ്ലീഷിനും, ഉച്ചയ്ക്ക് 1.30ന് സംസ്കൃതത്തിനും (ജനറൽ) കൂടിക്കാഴ്ച നടക്കും.താല്പര്യമുള്ളവർ വയസ്, പ്രവൃത്തി പരിചയം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0466 2212223

date