Skip to main content

മൃഗക്ഷേമ അവാർഡിന് അപേക്ഷിക്കാം 

2021-22 സാമ്പത്തിക വർഷത്തിൽ തൃശൂർ ജില്ലയിൽ മൃഗക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും മികച്ച മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ/സംഘടനകൾ എന്നിവർക്ക് പ്രോത്സാഹനം നൽകുന്നതിന് ജില്ലാതലത്തിൽ മൃഗക്ഷേമ അവാർഡ് നൽകുന്നു. അവാർഡ് തുക 10,000 രൂപയാണ്. മൃഗക്ഷേമ അവാർഡിനായി പരിഗണിക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സംഘടനകൾ അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് നവംബർ 30നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2361216

date