Skip to main content

വിഷ ചികിത്സാ ആശുപത്രികളില്‍ ഐ.സി യു ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

 

പാമ്പ് കടിയേറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ആന്റീവെനം ചികിത്സിക്കുന്ന ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ്  ഡയറക്ടര്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ആന്റീവെനം ചികിത്സ നല്‍കുന്ന ആശുപത്രികളില്‍ അവ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണെന്നും കമ്മീഷന്‍  നിരീക്ഷിച്ചു. രോഗിയുടെ സ്ഥിതി ഗുരുതരമായാല്‍ ഐ സി.യു  ഇല്ലെങ്കില്‍  ജീവന്‍ അപകടത്തിലാവും.
തിരുവനന്തപുരം, ഇടുക്കി, പാലക്കാട്,  കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാരും  ആരോഗ്യ വകുപ്പ് ഡയറക്ടറും കമ്മിഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തെ ഭൂരിപക്ഷം  ആശുപത്രികളിലും ആന്റീ വെനം ചികിത്സ ലഭ്യമാണ്.
 

date