Skip to main content

അനധികൃത കൊടികള്‍ /കൊടിമരങ്ങള്‍ നീക്കംചെയ്യണം

 

തൊടുപുഴ നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിലും പുറമ്പോക്ക് ഭൂമികളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികള്‍/ കൊടിമരങ്ങള്‍ നീക്കംചെയ്യണം.  പുതിയവ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് അനുസൃതമായി മാത്രം അനുമതി നല്‍കാന്‍ പാടുള്ളൂവെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനിയും നീക്കം ചെയ്യാത്തവയുടെ എണ്ണമെടുക്കുന്നതിനുള്ള നടപടികള്‍ നഗരസഭ  സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ എത്രയും വേഗം ഇവ നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ നഗരസഭ നീക്കം ചെയ്യുന്നതിന്റെ  ചിലവും പിഴയും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുമെന്നൂം നഗരസഭ സെക്രട്ടറി അറിയിച്ചു.
 

date