Skip to main content

സ്പോട്ട് അഡ്മിഷന്‍ 

 

 ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലേക്കും  പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലേയ്ക്കും ഡിപ്ലോമ ഒന്നാം വര്‍ഷത്തിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. അഡ്മിഷന് താല്പര്യമുള്ളവര്‍ അതതു ജില്ലകളിലെ മോഡല്‍ പോളിടെക്നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലും നേരിട്ട് ബന്ധപ്പെടണം. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്  എഞ്ചിനീയറിംഗ്, ഇലക്ട്രികല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.   അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ്  സന്ദര്‍ശിക്കുകയോ താഴെ പറയുന്ന കോളേജുകളുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജ്, മാള     (04802233240, 8547005080)
മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ് (04862232246,     8547005084)
മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര (04812542022, 8547005081)
എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ (8547005085)

date