Skip to main content

എലിപ്പനിക്കെതിരെ ജാഗ്രത തുടരണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

 

ആലപ്പുഴ : വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ എലിപ്പനി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി പറഞ്ഞു. എലിപ്പനി പ്രതിരോധവും നിയന്ത്രണവും എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പ് ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍  അധ്യക്ഷത വഹിച്ചു. എലിപ്പനി സാധ്യത താരതമ്യേ കൂടുതലുള്ള ആലപ്പുഴ ജില്ലയില്‍ രോഗപ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കുചേരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷബീര്‍ മുഹമ്മദ് വിഷയം അവതരിപ്പിച്ചു. 

ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ ദീപ്തി, മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.എസ്. കവിത, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എസ്.ആര്‍. ദിലീപ് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് കെ.എന്‍. സുരേഷ് കുമാര്‍, മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ എന്നിവര്‍ പങ്കെടുത്തു.  

date