Skip to main content

സായുധ സേനാ പതാക ദിനം ഡിസംബര്‍ ഏഴിന് 

ആലപ്പുഴ: ജില്ലാ സൈനിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനം ഡിസംബര്‍ ഏഴിന് കളക്ടറേറ്റില്‍ ആചരിക്കും. കോവിഡ് സാഹചര്യത്തില്‍ ലളിതമായ രീതിയില്‍ പരിപാടി നടത്തുന്നതിന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 

എന്‍.സി.സി കേഡറ്റുകള്‍, ബോര്‍ഡ് അംഗങ്ങള്‍, വിരമിച്ച സൈനികര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

എ.ഡി.എം ജെ. മോബി, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വി.ആര്‍. സന്തോഷ്, അസിസ്റ്റന്‍റ് ഓഫീസര്‍ കെ.കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date