Skip to main content

എന്യൂമറേറ്റര്‍ നിയമനം

ആലപ്പുഴ: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍  മറൈന്‍ ഡാറ്റാ കളക്ഷനും ജുവനൈല്‍ ഫിഷിംഗ് സംബന്ധിച്ച പഠനവുമായി ബന്ധപ്പെട്ട സര്‍വ്വേയുടെ വിവരശേഖരണത്തിനുമായി ഒരു എന്യൂമറേറ്ററിനെ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസം 25,000 രൂപയാണ് വേതനം. ജില്ലയിലെ സ്ഥിര താമസക്കാര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: ഫിഷറീസ് സയന്‍സില്‍ ബിരുദം/ ബിരുദാനന്തര ബിരുദം. പ്രായപരിധി: 21 നും 36നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23. നിലവില്‍ ഫിഷറീസ് വകുപ്പില്‍ മറൈന്‍ ക്യാച്ച് അസെസ്മെന്‍റ് സര്‍വേയില്‍ ജോലി ചെയ്യുന്നവര്‍ക്കും മുന്‍പ് ജോലി ചെയ്തിരുന്നവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0477 2251103

date