Skip to main content

ഇ-ശ്രം രജിസ്ട്രേഷന്‍: ക്യാംപുകള്‍ സംഘടിപ്പിക്കും

ആലപ്പുഴ: കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന യു.ഐ.എന്‍ കാര്‍ഡിനായി ഇ-ശ്രം പോര്‍ട്ടലില്‍ മത്സ്യതൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിന് ക്യാംപുകള്‍ സംഘടിപ്പിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അക്ഷയയുമായി ചേര്‍ന്ന് വിവിധ ഫിഷറീസ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ക്യാന്പ് നടത്തുന്നത്.  

ക്യാംപുകളില്‍ പങ്കെടുത്ത് എല്ലാ മത്സ്യത്തൊഴിലാളികളും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍- 04772239597, 9497715540

date