Skip to main content

തൊഴിലുറപ്പ് സംഘത്തിന്‍റെ കൂട്ടായ്മയില്‍ കാറ്ററിംഗ് വര്‍ക്ക് ഷെഡ് ഒരുങ്ങുന്നു

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കുത്തിയതോട് ഗ്രാമപഞ്ചായത്തില്‍ കാറ്ററിംഗ് യൂണിറ്റിനു വേണ്ടി വര്‍ക്ക് ഷെഡ് നിര്‍മിക്കുന്നു. പതിമൂന്നാം വാര്‍ഡിലെ സ്വയംസഹായ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന അക്ഷയ കാറ്ററിംഗ് യൂണിറ്റിനു വേണ്ടിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ക്ക് ഷെഡ് ഒരുക്കുന്നത്. 

ഇതിന് ചിലവ് വരുന്ന 2,30,000 രൂപ തൊഴിലുറപ്പ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പഞ്ചായത്തില്‍ ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  രണ്ടാം വാര്‍ഡിലും ഇതേ മാതൃകയില്‍ വര്‍ക്ക് ഷെഡ് നിര്‍മിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്.

ഇത്തരം സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നതിന് പഞ്ചായത്ത് പിന്തുണ നല്‍കുമെന്ന്  പ്രസിഡന്‍റ് പി. വത്സല പറഞ്ഞു.

date