Skip to main content

ഭിന്നശേഷിക്കാര്‍ക്കായി കലാമത്സരങ്ങള്‍

ആലപ്പുഴ: ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഓണ്‍ലൈന്‍   കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 

അഞ്ച് വയസ്സ് മുതല്‍ 12 വയസ്സു വരെ, 13 വയസ്സ് മുതല്‍ 18 വയസ്സു വരെ, 18 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്നുഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. 

കഥാരചന, പാട്ട് (സിങ്കിള്‍, ഗ്രൂപ്പ്), ഉപന്യാസ രചന (വിഷയം- കോവിഡും, ഭിന്നശേഷിക്കാരുടെ ആരോഗ്യ പരിപാലനവും),  
ഗ്രൂപ്പ് ഡാന്‍സ്, സിങ്കിള്‍ ഡാന്‍സ്, ഷോര്‍ട്ട് ഫിലിം (വിഷയം- തനിച്ചല്ല നിങ്ങള്‍ ഒപ്പമുണ്ട് ഞങ്ങള്‍) എന്നിവയാണ് മത്സരയിനങ്ങള്‍.

എന്‍ട്രികള്‍ നവംബര്‍ 25ന് മുമ്പ് pwddayalpy@gmail.com  എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്ക്കണം. ഫോണ്‍: 04772253870.

date