Skip to main content

ഓട്ടോറിക്ഷ മീറ്റര്‍ മുദ്ര പതിപ്പിക്കല്‍ ഇനി കായംകുളത്തും

കായംകുളം: ഓട്ടോറിക്ഷകളുടെ മീറ്റര്‍ മുദ്ര പതിപ്പിക്കുന്നതിനുള്ള സൗകര്യം ഇനി കായംകുളത്തും. ഇതിനായി ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ ക്യാമ്പ് കായംകുളത്ത് അനുവദിച്ച് ഉത്തരവായതായി യു. പ്രതിഭ എം.എല്‍.എ അറിയിച്ചു.

ടൗണ്‍ഹാള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പ് നടത്തുക. ക്യാമ്പ് നടത്തേണ്ട ദിവസങ്ങള്‍ ഏതെന്നും ഓട്ടോറിക്ഷകളുടെ എണ്ണവും നിശ്ചയിക്കുവാന്‍ ഡെപ്യൂട്ടി കണ്‍ട്രോളറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

നിലവില്‍ കായംകുളം മേഖലയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഹരിപ്പാട്ടാണ് മീറ്റര്‍ മുദ്രപതിപ്പിക്കുന്നത്.

date