Skip to main content

ഗാര്‍ഹിക സൗരോര്‍ജ പദ്ധതി; പ്രചരണ പരിപാടിയില്‍ പങ്കാളികളാകാം

ആലപ്പുഴ: അനെര്‍ട്ട് നടപ്പാക്കുന്ന ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ പ്രചരണ പരിപാടിയില്‍ പങ്കാളികളാകാന്‍ എന്‍.ജി.ഒകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, ഊര്‍ജ്ജമിത്ര സംരംഭകര്‍ തുടങ്ങിയവര്‍ക്ക് അവസരം.

ഗാര്‍ഹിക ഉപഭോക്താക്കളെ ബോധവല്‍ക്കരിച്ച് പദ്ധതിയില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍ അനെര്‍ട്ടിന്‍റെ വെബ്സൈറ്റായ www.anert.gov.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. വിശദ വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്‍റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 18004251803.

date