Skip to main content

ഓണ്‍ലൈന്‍ പരിശീലനം

ആലപ്പുഴ: സൈനികക്ഷേമ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. 

ഇതിന്‍റെ ഭാഗമായി കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍  ഡിസംബര്‍ ഏഴിന്  ഓണ്‍ലൈന്‍ ക്ലാസ് നടത്തും. വിമുക്തഭടന്മാര്‍ നവംബര്‍ 23നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസിര്‍ അറിയിച്ചു. ഫോണ്‍: 04772245673

date