Skip to main content

മൃതസഞ്ജീവനി  എലിപ്പനി പ്രതിരോധ ക്യാമ്പയിൻ : പോസ്റ്റർ പ്രകാശനം ചെയ്തു. 

 

 ജില്ലയിൽ എലിപ്പനി പ്രതിരോധ ബോധവത്ക്കരണത്തിനായി നടപ്പിലാക്കുന്ന മൃതസജീവനി ക്യാമ്പയിനിന്റെ ഭാഗമായി ബോധവത്ക്കരണ പോസ്റ്ററിന്റെ പ്രകാശനം  ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം )ഡോ:ജയശ്രീ. വി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ, ഐ എം എ പ്രസിഡന്റ്‌ ഡോ  മരിയ വർഗ്ഗീസ്  എന്നിവർ ചേർന്ന് ജില്ലാ പഞ്ചായത്ത്  കൗൺസിൽ ഹാളിൽ ൽ വെച്ച് നിർവ്വഹിച്ചു.

എലിപ്പനി : നിർബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പനി, തലവേദന , ശരീര വേദന , ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടങ്കിലോ മലിനമായ മണ്ണുമായോ,  കെട്ടികിടക്കുന്ന വെള്ളത്തിലിറങ്ങുകയോ, , ശുചീകരണ പ്രവർത്തനങ്ങളിലോ, മൃഗപരിപാലനത്തിലോ ഏർപ്പെട്ടിട്ടുണ്ടങ്കിലോ എലിപ്പനി സംശയിക്കേണ്ടതും , എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതും , ചികിത്സ തേടുമ്പോൾ ഡോക്ടറെ  രോഗസാദ്ധ്യതയെക്കുറിച്ച് അറിയിക്കുകയും വേണംഎലിപ്പനി മരണകാരണമായേക്കാം.

 സ്വയം ചികിത്സ പാടില്ല. യഥാസമയത്ത് ചികിത്സ തേടുന്നത് തേഗ നിർണ്ണയത്തിനും , രോഗം മാരകമായി മരണം സംഭവിക്കുന്നത് തടയുംഎലിപ്പനി പിടിപെടാൻ സാദ്ധ്യതയുള്ളവർ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.

 

date