Post Category
നോ സ്കാൽപൽ വാസെക്ടമി-ബോധവത്കരണ വാഹനപ്രചരണo ഫ്ലാഗ് ഓഫ് ചെയ്തു
നോ സ്കാൽപൽ വാസെക്ടമി- പക്ഷാചരണത്തിനോടാനുബന്ധിച്ചു നടത്തുന്ന ബോധവത്കരണ വാഹനപ്രചരണവും എറണാകുളം ഗവ. നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തെരുവുനാടകവും എറണാകുളം ജനറൽ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ ജയശ്രീ. വി ഫ്ലാഗ് ഓഫ് ചെയ്തു
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ, ആർ സി എച്ച് ഓഫീസർ ഡോ. ശിവദാസ് എം. ജി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, നഴ്സിങ് സ്കൂൾ പ്രിൻസിപ്പാൾ ഗീത ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, നഴ്സിങ് സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബാസൂത്രണ മാർഗങ്ങളിൽ പുരുഷൻമാരുടെ പങ്കാളിത്തം ഉറപ്പാക്കാനായി
നവംബർ 21 മുതൽ ഡിസംബർ 4 വരെ എൻ എസ് വി പക്ഷാചരണമായി ആചരിക്കുകയാണ്. ഇതോടനുബന്ധിച്ച് നടത്തുന്ന ബോധവത്ക്കരണ വാഹന പ്രചരണവും തെരുവ് നാടകവും തുടർ ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തും
date
- Log in to post comments