Skip to main content

ഷിജു പി. ഗോപിക്ക് ജീവൻ രക്ഷാപഥക് സമ്മാനിച്ചു

 

 

കാക്കനാട്: ജീവൻ രക്ഷാ പഥകിന് അർഹനായ ഷിജു.പി. ഗോപിക്ക് അവാർഡിന്റെ മെഡലും സാക്ഷ്യപത്രവും മന്ത്രി പി.രാജീവ് സമ്മാനിച്ചു. പെരിയാർ വാലി ഇറിഗേഷൻ കനാലിൽ വീണ് ജീവൻ അപകടത്തിലായ പത്തു വയസുകാരിയെയും യുവതിയെയും രക്ഷപ്പെടുത്തിയതിനാണ് അവാർഡ്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക്, ഹൈബി ഈഡൻ എം.പി, എ.ഡി.എം എസ് ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരനാണ് ഷിജു.  2020 വർഷത്തെ അവാർഡാണ് നൽകിയത്. സമ്മാനത്തുകയായ 20000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് നേരത്തെ കൈമാറിയിരുന്നു. സ്വാതന്ത്ര്യദിനത്തിൽ നൽകാനിരുന്ന അവാർഡ് കോവിഡ് സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ഷിജുവിന്റെ ഭാര്യ ഗീതു , പിതാവ് പി.കെ.ഗോപി, മാതാവ് വത്സല ഗോപി എന്നിവരോടൊപ്പമെത്തിയാണ് ഷിജു അവാർഡ് ഏറ്റുവാങ്ങിയത്.

date