Post Category
നിയമ ദിനം ആഘോഷിച്ചു
ജില്ലാ ലീഗൽ സ ർ വീസസ് അതോറിറ്റി, ഗവണ്മെന്റ് ലോ കോളേജ്, അസ്റ്റ്യൂട് ലാേ സിൻഡിക്കേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ നിയമ ദിന ആഘോഷ പരിപാടി ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി ഉദ്ഘടനം ചെയ്തു.കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ നിസാർ അഹമ്മദ്,. മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി അഭിഭാഷകനായ ശ്രീകാന്ത് ഇടുക്കപ്പറക്കൽ ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തെപ്പറ്റി ക്ലാസ് നയിച്ചു.
ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർപേഴ്സണുമായ ഹണി എം വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽ ബിന്ദു എം നമ്പിയാർ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സുരേഷ്, ഗവൺമെന്റ് ലോ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ഡോ. ഗിരീഷ് ശങ്കർ എസ്.എസ്, അഡ്വ. അഡോൾഫിൻ മാമച്ചൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments