സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് സാമൂഹിക സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി
സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ സാമൂഹിക സുരക്ഷിതത്വം ലക്ഷ്യമിട്ട് ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ സോഷല്‍ സെക്യൂരിറ്റി, പ്രധാനമന്ത്രി ജ്യോതി ഭീമ യോജന എന്ന പദ്ധതിയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷത്തേക്ക് 200 രൂപയാണ് വാര്‍ഷിക വരി സംഖ്യ. അതില്‍ 100 രൂപ സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്‍റായി അനുവദിക്കും. അപകടം മുഖേനയോ അല്ലാതെയോ അംഗവൈകല്യമോ മരണമോ സംഭവിക്കുകയാണെങ്കില്‍ പരമാവധി നാല് ലക്ഷം രൂപ വരെ ക്ലെയിം നല്‍കുന്ന പദ്ധതിയാണിത്. സംരംഭം ആരംഭിച്ച് ചുരുങ്ങിയത് മൂന്ന് കൊല്ലം സ്ഥിരമായി പ്രവര്‍ത്തിച്ച സംരംഭങ്ങളുടെ പ്രൊപ്രൈറ്റര്‍മാര്‍ക്കാണ് പദ്ധതിക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയുളളത്. അപേക്ഷകര്‍ 18 നു 50 നും ഇടയ്ക്ക് പ്രായമുളളവരായിരിക്കണം. നിശ്ചിത പ്രൊഫോര്‍മയിലുളള അപേക്ഷ ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം, ആധാര്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേന സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍ - 0491 2505570 (പാലക്കാട്), 04923221785 (ചിറ്റൂര്‍), 04922224395 (ആലത്തൂര്‍), 04662248310 (ഒറ്റപ്പാലം), 04924 222895 (മണ്ണാര്‍ക്കാട്)
- Log in to post comments