രോഗികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണം:
ജില്ലയിലെ മുഴുവന്‍ ന്യായാധിപന്‍മാരും കോടതി ജീവനക്കാരും സംയുക്തമായി പാലക്കാട് ദേവാശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് എല്ലാ തിങ്കളാഴ്ചയും സൗജന്യമായി ഭക്ഷണം നല്‍കുന്ന പരിപാടി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ജൂണ്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലാ ജഡ്ജി കെ.പി.ഇന്ദിര അധ്യക്ഷയാവും. ഒരു മാസത്തെ സൗജന്യ ഭക്ഷണ പദ്ധതിക്കായുളള ന്യായാധിപന്‍മാരുടെയും ജീവനക്കാരുടെയും സംഭാവന സുപ്രീ കോടതി ജഡ്ജിയില്‍ നിന്നും ദേവാശ്രയം ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപക സെക്രട്ടറി ബീന ഗോവിന്ദ് സ്വീകരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, പാലക്കാട് അഡീഷനല്‍ ജഡ്ജ് സി.എസ്. സുധ,പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.കെ. സുധീര്‍, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കെ.കയനാട്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി. റീത്ത, ജീവനക്കാരുടെ പ്രതിനിധി കെ.രാമസ്വാമി, അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്‍റ് രാജേശ്വര മേനോന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെന്നത്ത് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments