Skip to main content

ഒ.എം.ആര്‍ പരീക്ഷ

     കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ജൂണ്‍ അഞ്ചിന്  രാവിലെ  7.30 മുതല്‍ 9.15 വരെ നടത്തുവാന്‍ നിശ്ചയിച്ചതും എന്നാല്‍ നിപ്പാ വൈറസ് ബാധ മൂലം മാറ്റിവെച്ചതുമായ ഹയര്‍ സെക്കണ്ടറി എജ്യുക്കേഷന്‍ വകുപ്പിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ് (കാറ്റഗറി നം. 332/2017)  തസ്തികയിലേക്കുളള ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 27  ന് രാവിലെ  7.30 മുതല്‍ 9.15 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ തന്നെ നടത്തുന്നതാണ്.  ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറിനോ, സമയത്തിനോ, പരീക്ഷാകേന്ദ്രങ്ങള്‍ക്കോ, യാതൊരു വിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു    .       
     കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ജൂണ്‍ ഏഴിന് രാവിലെ  7.30 മുതല്‍ 9.15 വരെ നടത്തുവാന്‍ നിശ്ചയിച്ചതും നിപ്പാ വൈറസ് ബാധ മൂലം മാറ്റിവെച്ചതുമായ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദ)/അസിസ്റ്റന്റ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദ) തസ്തികയിലേക്കുളള ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 28 ന് രാവിലെ  7.30 മുതല്‍ 9.15 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.  

             

date