Post Category
പി.ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള അഗളി (04924-254699), ചേലക്കര (04884-227181), കോഴിക്കോട് (0495-2765154), നാട്ടിക (0487-2395177), താമരശ്ശേരി (0495-2223243), വടക്കാഞ്ചേരി (0492-2255061), വാഴക്കാട് (0483-2727070), വട്ടംകുളം (0494-2689655) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയനവര്‍ഷത്തില്‍ പി.ജി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ ംംം.ശവൃറ.മര.ശി ലഭിക്കും. ഫോണ്‍ : 0471 2322985.
date
- Log in to post comments