Post Category
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് കാര്‍ഷിക യന്ത്രവല്‍ക്കരണ സബ്മിഷന്‍ കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും സേവനങ്ങളും നല്‍കുന്ന ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമായി വാങ്ങുന്നതിനും ധനസഹായം നല്‍കും. പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ധനസഹായത്തിന് അര്‍ഹരായ കൃഷിയന്ത്രങ്ങള്‍, സബ്‌സിഡി മാനദണ്ഡങ്ങള്‍ തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ കൃഷി ഭവനുകള്‍, ബ്ലോക്കുതല കൃഷി അസി. ഡയറക്ടര്‍ ഓഫീസുകള്‍, കോഴിക്കോട് കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, ജില്ലാതല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അറിയാം. അപേക്ഷകള്‍ അതാതു കൃഷി ഭവനുകളില്‍ സ്വീകരിക്കും. വാങ്ങാനുദ്ദേശിക്കുന്ന യന്ത്രസാമഗ്രികളുടെ വിവരങ്ങള്‍ സഹിതം ജൂണ്‍ 30 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments