Skip to main content

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് താലൂക്കിലെ കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷ, കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, കാര്‍ഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അപേക്ഷകള്‍ 25,27,28,29,30 തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. പുതിയ റേഷന്‍ കാര്‍ഡിന് (അപേക്ഷ, ഓണര്‍ഷിപ്പ്/താമസ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ രണ്ട് ഫോട്ടോ, ആധാര്‍  പകര്‍പ്പുകള്‍, വെട്ടിച്ചേര്‍ക്കേണ്ട കാര്‍ഡുകളുടെ ഫോട്ടോ കോപ്പി),  നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്   എന്നിവയ്ക്ക് (അപേക്ഷയും, പുതിയ കാര്‍ഡിന്റെയും, പഴയ   കാര്‍ഡിന്റെയും ഫോട്ടോ കോപ്പി) എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ഓരോ അപേക്ഷയും നിശ്ചിത  ഫോറത്തില്‍ നിലവിലുള്ള റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകളുടെ മാതൃക സിവില്‍ സപ്ലൈസ് വെബ് പോര്‍ട്ടലില്‍ ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി ഹോം പേജിലും പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, റേഷന്‍ കടകളിലും, താലൂക്ക് സപ്ലൈ ഓഫീസിലും  ലഭ്യമാണ്. തീയതി, ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിയുടെ പേര്, ക്യാമ്പ് നടത്തുന്ന സ്ഥലം എന്നീ ക്രമത്തില്‍ :  ജൂണ്‍ 25 ന് ബേപ്പൂര്‍ - ബേപ്പൂര്‍ കമ്മ്യൂണിറ്റി ഹാള്‍ പരിസരം,  27 ന്  ഫറോക്ക് - ഫറോക്ക് കമ്മ്യൂണിറ്റി ഹാള്‍, 28 ന് ചെറുവണ്ണൂര്‍ നല്ലളം ഗ്രാമപഞ്ചായത്ത് - ഗ്രാമപഞ്ചായത്ത് ഹാള്‍, ചെറുവണ്ണൂര്‍, 29 ന് കടലുണ്ടി - കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാള്‍, 30 ന് രാമനാട്ടുകര - രാമനാട്ടുകര മുനിസിപ്പല്‍ ഹാള്‍, രാമനാട്ടുകര. മറ്റു പഞ്ചായത്തുകളുടെ തീയ്യതികള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
വടകര താലൂക്കിലെ കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷ കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കറ്റ് കാര്‍ഡ്, കാര്‍ഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, എന്നിവക്ക് അപേക്ഷകള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ  രാവിലെ 10 മുതല്‍ നാല് മണി വരെ വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും.  തീയതി, ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിയുടെ പേര്, ക്യാമ്പ് നടത്തുന്ന സ്ഥലം എന്നീ ക്രമത്തില്‍ :  ജൂണ്‍ 25 ന് അഴിയൂര്‍ - താലൂക്ക് സപ്ലൈ ഓഫീസ് 27 ന് ഒഞ്ചിയം - താലൂക്ക് സപ്ലൈ ഓഫീസ്, വടകര, 29 ന് ചോറോട് - താലൂക്ക് സപ്ലൈ ഓഫീസ്, വടകര, 30 ന് ഏറാമല - താലൂക്ക് സപ്ലൈ ഓഫീസ്, വടകര, ജൂലൈ നാലിന് - ആയഞ്ചേരി - താലൂക്ക് സപ്ലൈ ഓഫീസ് വടകര, അഞ്ചിന് തിരുവള്ളൂര്‍ - താലൂക്ക് സപ്ലൈ ഓഫീസ്, വടകര, ആറിന് വില്ല്യാപ്പള്ളി - താലൂക്ക് സപ്ലൈ ഓഫീസ്, വടകര, ഏഴിന് വടകര മുന്‍സിപ്പാലിറ്റി - താലൂക്ക് സപ്ലൈ ഓഫീസ്, വടകര, 9 ന് എടച്ചേരി - കമ്മ്യൂണിറ്റി ഹാള്‍, 11 ന് നാദാപുരം - കമ്മ്യൂണിറ്റി ഹാള്‍, 13 ന് തൂണേരി - പഞ്ചായത്ത് ഹാള്‍, 16 ന് ചെക്യാട് - കമ്മ്യൂണിറ്റി ഹാള്‍,  17 ന് പുറമേരി - കമ്മ്യൂണിറ്റി ഹാള്‍, 19 ന് കുന്നുമ്മല്‍ - കമ്മ്യൂണിറ്റി ഹാള്‍,  21 ന് മണിയൂര്‍ - താലൂക്ക് സപ്ലൈ ഓഫീസ്, വടകര, 23 ന് കുറ്റ്യാടി - കമ്മ്യൂണിറ്റി ഹാള്‍,  25 ന് വളയം - കമ്മ്യൂണിറ്റി ഹാള്‍,  26 ന് വാണിമേല്‍ - പഞ്ചായത്ത് ഹാള്‍, 28 ന് വേളം - കമ്മ്യൂണിറ്റി ഹാള്‍,  30 ന് മരുതോങ്കര - പഞ്ചായത്ത് ഹാള്‍, 31 ന് കായക്കൊടി - കമ്മ്യൂണിറ്റി ഹാള്‍, ആഗസ്റ്റ് നാലിന് കാവിലുംപാറ - പഞ്ചായത്ത് പരിസരം, 5 ന് നരിപ്പറ്റ - കമ്മ്യൂണിറ്റി ഹാള്‍.
        കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) ന്റെ പരിധിയില്‍ പുതിയ റേഷന്‍ കാര്‍ഡ്, പേര് ചേര്‍ക്കല്‍, പേര് വെട്ടിക്കല്‍, തിരുത്തലുകള്‍ തുടങ്ങിയവക്കുള്ള അപേക്ഷകള്‍ ജൂണ്‍ 25  മുതല്‍ ജൂലൈ അഞ്ച് വരെ  സിവില്‍ സ്റ്റേഷനിലുള്ള ആഫീസില്‍ സ്വീകരിക്കുന്നതാണ്.  ബന്ധപ്പെട്ട രേഖകളോടൊപ്പം അംഗങ്ങളുടെ ആധാര്‍ കോപ്പി, കാര്‍ഡുടമയുടെ ഫോണ്‍ നമ്പര്‍, ഇലക്ട്രിസിറ്റി കണ്‍സ്യൂമര്‍ നമ്പര്‍, ഗ്യാസ് കണക്ഷന്‍ നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തണം.  അപേക്ഷാ ഫോറങ്ങളുടെ മാതൃക ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. തീയതി, റേഷന്‍ കട നമ്പര്‍ എന്നീ ക്രമത്തില്‍ :  25 ന്  12, 15, 16, 99, 100, 103, 120, 162,   26 ന് 1, 7, 84, 85, 94, 97, 98, 163, 164, 27 ന് 17, 18, 19, 24, 110, 111, 151, 171, 28 ന് 25, 26, 27, 112, 115, 121, 170, 173,  29 ന്  20, 21, 29, 35, 36, 113, 165, 30 ന്  2, 3, 5, 83, 92, 93, 95, 96, ജൂലൈ നാലിന് 152, 9, 4, 30, 31, 33, 116, 117, 119, അഞ്ചിന് 166, 172, 114, 14, 13, 101, 37, 104, 105. 
കൊയിലാണ്ടി താലൂക്കിലെ കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷ, കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, കാര്‍ഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അപേക്ഷകള്‍ ജൂണ്‍ 25 മുതല്‍ 30  വെര കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.  തീയതി, പഞ്ചായത്ത്/മുനിസിപ്പാലിയുടെ പേര്, അപേക്ഷ സ്വീകരിക്കുന്ന സ്ഥലം എന്നീ ക്രമത്തില്‍ :   25, 26, 27 തീയതികളില്‍  കൊയിലാണ്ടി മുന്‍സിപ്പാലിറ്റി - താലൂക്ക് സപ്ലൈ ഓഫീസ്, കൊയിലാണ്ടി,  28 ന് ചെങ്ങോട്ട്കാവ് പഞ്ചായത്ത് - താലൂക്ക് സപ്ലൈ ഓഫീസ്, കൊയിലാണ്ടി,  29 ന് അരിക്കുളം ഗ്രാമപഞ്ചായത്ത് - താലൂക്ക് സപ്ലൈ ഓഫീസ്, കൊയിലാണ്ടി, 30 ന് മൂടാടി ഗ്രാമപഞ്ചായത്ത് - മൂടാടി പഞ്ചായത്ത് ഹാള്‍.

date