Skip to main content

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: വരവ് ചെലവ് കണക്ക് നൽകണം

 ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, 1951 ലെ ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്ന പ്രകാരം തിരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തങ്ങളുടെ വരവ് ചെലവ് കണക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.   ഇത് സംബന്ധിക്കുന്ന അനുരഞ്ജന യോഗം ഇന്ന് (ജൂൺ 26)ന് രാവിലെ  11 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സ്ഥാനാർഥികളോ അവരുടെ പ്രതിനിധികളോ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ  അറിയിച്ചു.   

                                         (പി.എൻ.എ. 1435/2018)

 

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: ഡി.ടി.പി.സി, ബീച്ച് റെസ്റ്റോറന്റ്, ബീച്ച് ഷോപ്പ്, ഹൗസ് ബോട്ട് പാർക്കിങ് പുന്നമട എന്നീ ഇനങ്ങളിലേക്ക് ദർഘാസ് ക്ഷണിച്ചു. ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 12.30 വരെ ദർഘാസ് നൽകാം. അന്നേ ദിവസം മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0477- 2251796.                                                                                        

                        (പി.എൻ.എ. 1436/2018)

 

date