Skip to main content

മാവേലിക്കരയിൽ മൂന്ന് പ്രധാന റോഡ് പദ്ധതികൾ ഇന്ന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും

 ആലപ്പുഴ: മാവേലിക്കര നിയോജക മണ്ഡലത്തിലെ മൂന്ന് പ്രധാന റോഡ് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്(ജൂൺ 26) നടക്കും.   കണ്ടിയൂർ ബൈപ്പാസ് നിർമാണ ഉദ്ഘാടനം, പൂർത്തീകരിച്ച തഴക്കര മാക്രിമട റോഡ്, കൊല്ലകടവ് ഫെറി റോഡ് എന്നീ റോഡ് പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. 

 

മാവേലിക്കര കണ്ടിയൂർ  ബൈപ്പാസിന്റെ നിർമാണ ഉദ്ഘാടനം രാവിലെ 9.30ന് മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപവും മാക്രിമട റോഡിന്റേത്  ആക്കനാട്ടുകര ചരൂർമുക്കിൽ രാവിലെ 10.30നും കൊല്ലകടവ് റോഡിന്റേത് കൊല്ലക്കടവ്  പാലത്തിന് സമീപം രാവിലെ 11മണിക്കും നടക്കും.  റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ മണ്ണിന്റെ വില പരിഷ്‌കരണം പോലെയുള്ള സാങ്കേതിക കാരണങ്ങളാൽ  മുടങ്ങിക്കിടക്കുകയായിരുന്നു.ഈ സർക്കാർ അധികാരമേറ്റതിന് ശേഷം നടന്ന ശ്രമങ്ങളുടെ ഭാഗമായാണ് റോഡ്് നിർമാണം പുരോഗമിച്ചുതുടങ്ങിയത്. തഴക്കരയിലെ രണ്ട്  ഭൂപ്രദേശങ്ങളെ  തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ട് റോഡാണ് മാക്രിമട റോഡ്. ആർ.രാജേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരുകോടി രൂപാ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. പൈനുംമൂട് കൊല്ലകടവ് റോഡിന് രണ്ട് കോടി രൂപയാണ് ചെലവാക്കുന്നത്.  ബൈപ്പാസിന് 3.75 കോടി രൂപയാണ് ചെലവഴിക്കുന്നത്. മണ്ഡലത്തിലെ വിവിധ റോഡുകൾ ആധുനിക നിലവാരത്തിലേക്കുയർത്താനുള്ള നടപടികളും ഇതോടെ പൂർത്തിയായി. മാവേലിക്കര കറ്റാനം റോഡിന് 19.5 കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

                        (പി.എൻ.എ. 1438/2018)

 

date