Skip to main content

നിലമ്പൂരിലെ ഇക്കോ ടൂറിസം പദ്ധതി വിപുലപ്പെടുത്തും-മന്ത്രി കെ. രാജു

 

നിലമ്പൂര്‍ വുഡ് ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം കനോലി പ്ലോട്ടുമായി ചേര്‍ത്ത് ഇക്കോ ടൂറിസം പദ്ധതി വിപുലപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നു വനം വകുപ്പ് മന്ത്രി അഡ്വ.കെ. രാജു നിയമസഭയില്‍ അറിയിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വുഡ് ഇന്‍ഡസ്ട്രീസ് മാത്രമായി പദ്ധതി നടപ്പാക്കാതെ കനോലി പ്ലോട്ടില്‍ നിലവിലുളള പദ്ധതി വിപുലപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. ഇതു സംബന്ധമായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് കാരിയിംഗ് കപ്പാസിറ്റി പഠനം നടത്തിയ റിപ്പോര്‍ട്ട്, കോസ്റ്റ് ബെനഫിറ്റ് അനാലിസിസ് എന്നിവ കൂടി ഉള്‍പ്പെടുത്തി വിശദ പദ്ധതി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കും. വുഡ് ഇന്‍സ്ട്രീസിലെ കെട്ടിടങ്ങള്‍ നവീകരിച്ച് വനം വകുപ്പിന് വരുമാനദായകമാക്കുന്നതും പരിഗണിക്കുമെന്നു മന്ത്രി അറിയിച്ചു.

 

date