Skip to main content

സഞ്ചരിക്കുന്ന വിപണികള്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്നു

 വിപണിയില്‍ പച്ചക്കറി  വില നിയന്ത്രിക്കുവാനും ഇടനിലക്കാരുടെ ചൂഷണം  ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കാനും  ലക്ഷ്യമിട്ട് കൃഷി വകുപ്പ് സഞ്ചരിക്കുന്ന വിപണികള്‍  സംഘടിപ്പിക്കുന്നു. വിപണികളുടെ  ഉദ്ഘാടനം ഡിസംബര്‍ 17  ഉച്ചകഴിഞ്ഞ് 2 ന് തൊടുപുഴ മുനിസിപ്പല്‍  പാര്‍ക്കില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിക്കും. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ ന്യായമായ വിലയ്ക്ക്  വിപണി വഴി പൊതു ജനങ്ങള്‍ക്ക് ലഭിക്കും.
 

date