Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-12-2021

പ്രിസം പ്രൊജക്ട് പരീക്ഷ ഡിസംബര്‍ 19ന്

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പ്രൊജക്ടിലേക്ക് സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഡിസംബര്‍ 19ന് ഞായറാഴ്ച രാവിലെ 11 മണി മുതല്‍ കണ്ണൂര്‍ താവക്കര ഗവ. യു.പി സ്‌കൂളില്‍ നടക്കും. നടക്കും. രണ്ടു മണിക്കൂറാണ് പരീക്ഷ. കണ്ടന്റ് എഡിറ്റര്‍ പരീക്ഷ ഡിസംബര്‍ 21ന് രാവിലെ 11 മണി മുതല്‍ ഓണ്‍ലൈനായി നടക്കും.
ഹാള്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 16ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ careers.cdit.orgയില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ അര മണിക്കൂര്‍ മുമ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്തിരിക്കണം. പരീക്ഷ ആരംഭിച്ച ശേഷം എത്തുന്നവരെ എഴുതാന്‍ അനുവദിക്കില്ല. ഉദ്യോഗാര്‍ഥി ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ഹാള്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും പരിശോധിച്ച ശേഷം ഹാളില്‍ പ്രവേശിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്.

മഡ് ഫുട്ബാള്‍: ലോഗോ പ്രകാശനം ചെയ്തു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കൂത്തുപറമ്പ് പോലീസ്, സേവ് ഊര്‍പ്പള്ളി, ആസ്റ്റര്‍ മിംസ് സംയുക്തമായി ജനുവരി രണ്ട് മുതല്‍ സംഘടിപ്പിക്കുന്ന ഊര്‍പ്പള്ളി മഴയുത്സവം മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ  ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖരന്‍ മിസ്റ്റര്‍ വേള്‍ഡ് ഷിനു ചൊവ്വക്ക് നല്‍കി പ്രകാശനം ചെയ്തു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത് പാട്യം, ആസ്റ്റര്‍ മിംസ് മാനേജര്‍ ജ്യോതി പ്രസാദ്, സേവ് ഊര്‍പ്പള്ളി പ്രസിഡണ്ട് കെ പി ജയേഷ്, എന്‍ സുലൈമാന്‍, ഷെമീര്‍ ഊര്‍പ്പള്ളി എന്നിവര്‍ പങ്കെടുത്തു.

സിഡിറ്റില്‍ അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ്

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സിഡിറ്റ്) നടപ്പാക്കി വരുന്ന എഫ്എംഎസ് എംവിഡി പ്രൊജക്റ്റിലേക്ക് അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഡിസംബര്‍ 21ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ നടക്കും. ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ/ബിസിഎ/ബിഎസ്‌സി(കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. വെബ്‌സൈറ്റ് www.cdit.org സന്ദര്‍ശിക്കുക.

സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂനിറ്റ് തുടങ്ങുന്നതിന് ഉള്‍നാടന്‍, തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടവില്ലാത്ത ധനസഹായം അനുവദിക്കും. പ്രായപരിധി 20നും 50 മധ്യേ. അപേക്ഷ ഫോറം സാഫ് കണ്ണൂര്‍ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി മത്സ്യഭവനുകളിലും പഞ്ചായത്തുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ 27നകം മേല്‍പറഞ്ഞ ഓഫിസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547439623, 9526239623, 7902502030, 0497 2732487.

തയ്യല്‍ തൊഴിലാളി ക്ഷേമനിധി: രേഖകള്‍ ഹാജരാക്കണം

അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യ പദ്ധതി പ്രകാരം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി അധിക ധനസഹായമായ 13,000 രൂപ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2012 മാര്‍ച്ച് 27ന് ശേഷം പ്രസവ തീയതിയുള്ള, 2000 രൂപ ധനസഹായം ലഭിച്ച ഇതുവരെ രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ ഡിസംബര്‍ 25നകം ക്ഷേമനിധി പാസ് ബുക്ക്, ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി, മൊബൈല്‍ നമ്പര്‍ എന്നിവ ക്ഷേമനിധി ഓഫീസില്‍ ഹാജാക്കണം.  ഫോണ്‍: 0497 2712284.

കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണം. മുമ്പ് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും അടിയന്തിരമായി പുതുക്കണം. രജിസ്‌ട്രേഷനും പുതുക്കുന്നതിനുമായി lc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, 0497-2713656, 8547655703, കണ്ണൂര്‍ രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0497-2708035, 8547655716, കണ്ണൂര്‍ മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0497-2708025, 8547655725, തലശ്ശേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0490-2324180, 8547655731, കൂത്തുപറമ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0490-2363639, 8547655741, ഇരിട്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0490-2494294, 8547655760, തളിപ്പറമ്പ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 0460-2200440, 8547655768, പയ്യന്നൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ 04985-205995, 8547655761.

അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈയ്ഡ് സയന്‍സ് ചീമേനി, പള്ളിപ്പാറയില്‍ ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി 50 ശതമാനം മാര്‍ക്ക് പ്ലസ് ടു പാസ്സ്/ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കോളജില്‍ നിന്നും ഐഎച്ച്ആര്‍ഡിയുടെ വൈബ്സൈറ്റ് www.ihrd.ac.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും രജിസ്ട്രേഷന്‍ ഫീസ് 150 രൂപ ക്യാഷ്/ഡിഡി(പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 100 രൂപ) സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് നാല് മണിക്കകം സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം. ഫോണ്‍: 8547005052, 9447627191.

വൈദ്യുതി

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളോത്ത് സര്‍വീസ് സ്റ്റേഷന്‍, വെയര്‍ ഹൗസ്, ജസ്‌ന ഹോസ്പിറ്റല്‍ റോഡ്, ഡിസയര്‍ വില്ല ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഡിസംബര്‍ 17 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചങ്ങലാട്ട്, കാനച്ചേരി പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പിധിയില്‍ ഡിസംബര്‍ 17 വെള്ളി രാവിലെ എട്ട് മണി മുതല്‍ രാവിലെ 10 വരെയും പുരവൂര്‍, കാനച്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും

date