Skip to main content

ദേശീയ ഉപഭോക്തൃ ദിനാചരണം -ചിത്രരചനാ, ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.

ദേശീയ ഉപഭോക്തൃ ദിനാചരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച്  'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്ന വിഷയത്തില്‍ പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനുള്ള സാമഗ്രികള്‍ സംഘടകര്‍ നല്‍കുന്നതാണ്. ഒരു മണിക്കൂറാണ് സമയം.

കൂടാതെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി  ഹരിത ഉപഭോഗം, പ്ലാസ്റ്റിക് മലിനീകരണം എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു. ക്യാമറ, മൊബൈല്‍ എന്നിവയിലെടുത്ത ഫോട്ടോകള്‍ സ്വീകരിക്കും. 18  x 12   സെ.മി. വലുപ്പത്തിലുള്ള ഫോട്ടോകളാണ് സമര്‍പ്പിക്കേണ്ടത്. ഇതോടൊപ്പം സോഫ്റ്റ് കോപ്പി dsoidukki@gmail.com എന്ന ഇമെയില്‍ വിലാസത്തിലേയ്ക്ക് അയച്ചു നല്‍കേണ്ടതുമാണ്. ചിത്രങ്ങളില്‍ എഡിറ്റിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല. മത്സരത്തിനുള്ള ഫോട്ടോകള്‍ ഡിസംബര്‍ 19 ഞായറാഴ്ച വൈകുന്നേരം 5 മണി വരെ കളക്ടേറ്റിലുള്ള ജില്ലാ സപ്ലൈ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.
മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
രണ്ട് മത്സരങ്ങളിലുമുള്ള വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഒന്നാം സമ്മനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും നല്‍കുന്നതാണ്.

date