Skip to main content

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു

സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയര്‍സെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വര്‍ഷ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ  ഡിസംബര്‍ 24 വരെയും 60 രൂപ പിഴയോടെ ഡിസംബര്‍ 31 വരെയും ഫീസടച്ചു രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സ്‌കോള്‍ - കേരളയുടെ ജില്ലാ ഓഫിസില്‍ നേരിട്ടും സംസ്ഥാന ഓഫിസില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കാവുന്നതാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ജില്ലാ ഓഫിസുമായി 04862225243 എന്ന നമ്പറില്‍ ബന്ധപ്പെടുക .
 

date